ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കലിലെ പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രവേശോത്സവ ഗാനം പാടി കുട്ടികളെയും രക്ഷിതാക്കളെയും സ്കൂളിലേക്ക് വരവേറ്റു. സ്കൂൾതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടത്തിയത് ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. കെ. വേണുഗോപാലൻ നായർ അവർകളാണ്. അഞ്ചു മുതൽ പത്താം ക്ലാസ് വരെ പുതുതായി പ്രവേശനം നേടിയ കുട്ടികളെ അച്ചടക്കത്തിന്റെയും അനുസരണയുടെയും അനുഭവ പാഠങ്ങൾ അദ്ദേഹം പങ്കുവച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. ഇ. നസ്സീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ജെസ്സി ജലാൽ സ്വാഗതം പറഞ്ഞു. ആശംസ പ്രാസംഗികനായ ശ്രീ. തോന്നയ്ക്കൽ രവി ( വാർഡ് മെമ്പർ ) കുഞ്ഞുണ്ണി കവിതകളിലൂടെ കുട്ടികളെയും രക്ഷിതാക്കളെയും രസകരമായ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയി. എസ് എം സി ചെയർമാൻ ശ്രീ. തോന്നക്കൽ രാജേന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സുജിത്ത് എസ് എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. സ്കൂളിൽ പു തുതായി ചേർന്ന എല്ലാ കുട്ടികൾക്കും മധുരവും പഠനോപകരണങ്ങളും നൽകുന്നതിന്റെ ഉദ്ഘാടനവും ശ്രീ. കെ. വേണുഗോപാലൻ നായർ നിർവഹിച്ചു. യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾ നാവാഗത ർക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് നവാഗതരെ പ്ലസ് ടു വിദ്യാർത്ഥികൾ അവരവരുടെ ക്ലാസുകളിലേക്ക് കൊണ്ടുചെന്നാക്കി. പ്രവേശനോത്സവ പരിപാടിയുടെ നന്ദി പ്രോഗ്രാം കൺവീനർ ആയ ശ്രീ നിസാർ അഹമ്മദ് നിർവഹിച്ചു.