കടുവാപള്ളി - ആറ്റിങ്ങൽ മാമം ബൈപാസിൽ തൊപ്പിച്ചന്ത മേഖലയിലെ റോഡ് കടന്ന് പോകുന്നയിടങ്ങളിലെ വീട്ടുകാരുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കുമെന്ന് അടൂർ പ്രകാശ്.എം.പി

ആറ്റിങ്ങൽ: കടുവാപള്ളി -മാമം ബൈപാസിൽ തൊപ്പിച്ചന്ത മേഖലയിലെ റോഡ് കടന്ന് പോകുന്നയിടങ്ങളിലെ വീട്ടുകാരുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കുമെന്ന് അടൂർ പ്രകാശ്.എം.പി. ബൈപാസിന് ഏറ്റെടുത്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്തപ്പോൾ ആ മേഘലയിലെ വീടുകൾ വലിയ ഉയരത്തിലായി. ഇതിനു പുറമേ വീടുകൾക്ക് സമീപത്ത് നിന്നും മണ്ണിടിച്ചിലും തുടങ്ങി. മഴ വ്യാപകമാകുന്ന തോടെ മണ്ണിടിച്ചിൽ കൂടുമെന്നും സ്ഥലം സന്ദർശിച്ച അടൂർ പ്രകാശ് എം.പി യോട് നാട്ടുകാർ  പറഞ്ഞു. ബൈപാസ് നിർമ്മാണ മേഖലയിലെ നാട്ടുകാരുടെ പ്രശ്നങ്ങൾ നേരിൽ കണ്ട ശേഷം നാഷണൽ ഹൈവേയുടെ പ്രോജക്ട് ഡയരക്ടറുമായി സംസാരിച്ച് തൊപ്പിചന്ത മേഘലയിലെ പ്രശ്നങ്ങൾക്ക് അടിയന്തരമായി ശാശ്വത പരിഹാരം കാണുമെന്ന് അടൂർ പ്രകാശ് എം.പി നാട്ടുകാർക്ക് ഉറപ്പ് നൽകി.