*പകൽക്കുറിയിൽ കൗതുകമായി മൂന്ന് ജോഡി ഇരട്ടകൾ*

പകൽക്കുറി ഗവ എൽ പി സ്‌കൂളിൽ നവാഗതരായി എത്തിയത് 3 ജോഡി ഇരട്ടകൾ .2 ജോഡി ഒന്നാം ക്ലാസിലും ,ഒരു ജോഡി എൽ കെ ജിയിലുമാണ് എത്തിയത് . കഴിഞ്ഞ വർഷവും സ്‌കൂളിൽ എൽ കെ ജിയിൽ ഇരട്ടകൾ എത്തിയിരുന്നു .ഇപ്പോഴവർ യു കെ ജിയിലായി. അങ്ങനെ 4 ജോഡി ഇരട്ടകളാൽ സമ്പന്നമാണ് നിലവിൽ സ്‌കൂൾ   

ശിവദ ശ്രീജിത്ത് - ശിവന്യ ശ്രീജിത്ത്, റിത്വിക് -റിതിക , അനയ സുധി - ആദവ് സുധി എന്നിവരാണ് ഈ വർഷം എത്തിയ ഇരട്ടകൾ . അനയ സുധി - ആദവ് സുധി എന്നിവർ എൽ കെ ജിയിലാണ് പ്രവേശനം നേടിയത് .ഭവ ശ്രീ - ഭദ്ര ശ്രീ എന്നവരാണ് കഴിഞ്ഞ വർഷം പ്രവേശനം നേടിയത് .

ശ്രീജിത്ത് ശിവദ മേനോൻ ദമ്പതികളുടെ മക്കളാണ് ശിവദ ശ്രീജിത്ത് -ശിവന്യ ശ്രീജിത്ത് .രതീഷ് പ്രവീണ ദമ്പതികളുടെ മക്കളാണ് റിതികും റിതികയും. സുധി മോൻ ബിന്ദു ദമ്പതികളുടെ മക്കളാണ് അനയ സുധിയും ആദവ് സുധിയും.

ഇരട്ടകൾ സ്‌കൂളിന് അഭിമാനവും കൗതുകവും ആവുകയാണ്