അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്

വാമനപുരം അഡീഷണല്‍ പാലോട് ശിശു വികസന പദ്ധതി ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലറ ഗ്രാമപഞ്ചായത്തിലെ അംഗണവാടികളില്‍ നിലവിലുള്ള സ്ഥിരം വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് വിജയിച്ചവര്‍ക്കും മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഹെല്‍പ്പര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി തോറ്റ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ നാല് വരെ. 2016 ല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 0472-2841471.

#dio #diotvm #keralagovernment #Districtinformationoffice #trivandrum #tvm #Thiruvananthapuram #anganwadi #vacancy #diojobs #career #thozhilvartha #തൊഴിൽ