കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. രാവിലെ അഞ്ചരയോടെയാണ് ഫര്‍ണസ് പൊട്ടിത്തെറിച്ചത്. കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങി കിടപ്പുട്ടുണ്ടോയെന്ന് ഫയര്‍ഫോഴ്‌സ് പരിശോധിക്കുകയാണ്.പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്. എത്ര പേര്‍ കമ്പനിയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല