*രക്ഷാപ്രവർത്തനത്തിനിടെ വീരമൃത്യുവരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥന് സ്മൃതി മണ്ഡപം ഒരുക്കി ജന്മനാട് :*

ഇക്കഴിഞ്ഞ മെയ് 23 ന് കിൻഫ്ര പാർക്കിലെ മരുന്ന് ഗോഡൗണിൽ ഉണ്ടായ അഗ്നിബാധ അണക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട ചാക്ക അഗ്നി രക്ഷാ നിലയത്തിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ രഞ്ജിത്തിന് ജന്മനാട്ടിൽ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ ചേർന്ന് സ്മൃതി മണ്ഡപം സമർപ്പിച്ചു. തോട്ടയ്ക്കാട് പറക്കുളം സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വർക്കല അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ശ്രീ ജി രവീന്ദ്രൻ നായർ അനാച്ഛാദനം ചെയ്തു. കരവാരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ ബിജു, ശ്രീമതി ദീപ പങ്കജാക്ഷൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സുൽഫിക്കർ ഉണ്ണികൃഷ്ണൻ, വിപിൻ രാജ് എന്നിവരും സുഹൃത് വേദിയുടെ പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.