കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം കല്ലമ്പലത്ത് കുടവൂർ- നാവായിക്കുളം മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് നടത്തി. എ.ഐ ക്യാമറ അഴിമതി ഉൾപ്പെടെ ജനശ്രദ്ധയിൽ നിന്നും മറച്ചുവയ്ക്കുന്നതിനും എസ്.എഫ്.ഐ നേതാക്കളുടെ തട്ടിപ്പുകളുടെയും വ്യാജ സർട്ടിഫിക്കറ്റുകളുടെയും ആൾമാറാട്ടത്തിന്റെയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനശ്രദ്ധയിൽ നിന്ന് മറച്ചുപിടിക്കുന്നതിനുമാണ് കെ.പി.സി.സി പ്രസിഡന്റിനെതിരെ കള്ളക്കേസ് എടുത്തതെന്ന് സമരക്കാർ ആരോപിച്ചു. സുതാര്യവും കളങ്കരഹിതവുമായ പൊതുജീവിതമാണ് ശ്രീ കെ. സുധാകരനു ഉള്ളത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മേൽ കളങ്കം ചാർത്താൻ കാലങ്ങളായി പിണറായി വിജയൻ നടത്തുന്ന പരിശ്രമത്തിന്റെ അവസാന ഉദാഹരണം മാത്രമാണ് ഈ കള്ള കേസ്.രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി ബാർ മുതലാളിമാർ സരിതയെ രംഗത്തിറക്കിയതുപോലെയാണ് സിപിഎം ഇപ്പോഴത്തെ പരാതിക്കാരനെ രംഗത്തിറക്കിയിരിക്കുന്നത്. ജോൺസൺ മാവുങ്കലുമായി തട്ടിപ്പു കച്ചവടത്തിൽ പങ്കാളിയായ പരാതിക്കാരനെ ആണ് യഥാർത്ഥത്തിൽ അറസ്റ്റ് ചെയ്യേണ്ടത്. തട്ടിപ്പിലെ പങ്കാളിയെ പരാതിക്കാരനായി സ്വീകരിച്ചുകൊണ്ട് നിരപരാധിയെ കേസിൽ കു ടുക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങൾ തുടർന്നും നടത്തുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.