*കാൽവഴുതി വീണ് മരങ്ങൾക്ക് ഇടയിൽ തല കുരുങ്ങി ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം*

വീടിന് മുന്നിലെ ഇടവഴിയിൽ നിന്നും കാൽ വഴുതി വീണ ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം.


കല്ലറയിലെ ലോട്ടറി വിൽപ്പനക്കാരനായ ഈട്ടിമൂട് തടത്തരികത്ത് വീട്ടിൽ വിജയനാണ് [70] എഴുപതാണ് മരിച്ചതു്. 


വീട്ടിൽ നിന്നും ലോട്ടറി ടിക്കറ്റുമായി പുറപ്പെട്ട വിജയൻ വീടിന് സമീപത്തെ ഇട വഴിയിൽ നിന്നും വഴുതി വീഴുകയും താടെ നിന്നിരുന്ന
രണ്ട് ചെറു മരങ്ങൾക്ക് ഇടയിൽ തല കുരുങ്ങി മരണം സംഭവിക്കുകയായിരുന്നു.ഇന്നലെയായിരുന്നു സംഭവം

സംഭവം അറിഞ്ഞ് എത്തിയ നാട്ടുകാർ നാട്ടുകാർ ചേർന്ന് മരം മുറിച്ച് മാറ്റി വൃദ്ധനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

തുടർന്ന് കടയ്ക്കൽ പോലീസ് എത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസക്കരിച്ചു.