ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച ഭർത്താവ് പൂയപ്പള്ളി പോലീസിന്റെ പിടിയിൽ

ഓയൂർ: മദ്യലഹരിയിൽ ഭാര്യയെ നിരന്തരം ക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുന്ന ഭർത്താവിനെ പൂയപള്ളി പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാന്റ്ചെയ്തു. കെ.എസ് ആർടിസിബസ് ഡ്രൈവർ വെളിനല്ലൂർ റോഡുവിളകട്ടേനിൽ പുത്തൻവീട്ടിൽ 42 വയസുള്ള നിസാറാണ് പിടിയിലായത്. സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഉപദ്രവം സഹിക്കാനാകാത്തത്കാരണം ഭാര്യ രണ്ട് കുട്ടികളുമായി മറ്റൊരു വീട് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്നു. എന്നാൽ വാടക വീട്ടിലെത്തിയും നിസാർ ഭാര്യയെ മർദ്ദിക്കുമായിരുന്നു. പീഡനം സഹിക്കാനാകാതെ ഭാര്യ കോടതിയെ സമീപിച്ച് പ്രൊട്ടക്ഷ ൻ ഓഡർ സമ്പാദിച്ചിരുന്നു. കോടതി നിർദ്ദേശങ്ങൾക്ക് പുല്ലുവിലകൽപ്പിച്ച് ഭാര്യയെ ഉപദ്രവിക്കുന്നത് തുടരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പൂയപ്പള്ളി എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യുന്നു.