റിയൽ_കേരളാ_സ്റ്റോറി

സ്വന്തം മകളെ പോലെ ഖദീജയെ മദനനും ഭാര്യയും ആ കുട്ടിയെ വളർത്തി , അവൾക്ക്‌ വിദ്യാഭ്യാസം നൽകി, നമസ്‌ക്കരിക്കാൻ പഠിപ്പിച്ചു , റമളാനിൽ നോമ്പെടുക്കാൻ ശീലിപ്പിച്ചു, അങ്ങനെ എല്ലാം തികഞ്ഞ ഒരു മുസ്ലീം കുട്ടിയായി തന്നെ മദനൻ ചേട്ടൻ അവളെ വളർത്തിയെടുത്തു ,

ഇന്ന് ഖദീജയുടെ നിക്കാഹായിരുന്നു,

ഉപ്പയായീ മദനൻ ചേട്ടൻ കൂടെ നിന്നപ്പോൾ 
പുതിയ കാവ്‌ മഹല്ല് ഖത്തീബ്‌ ശംസൂദ്ദീൻ വഹബീ നിക്കാഹിനു നേതൃത്വം നൽകി ,

തൃശൂർ ജില്ലയിലെ പുതിയ കാവിലാണു മദനൻ ചേട്ടന്റെ താമസം , വർഷങ്ങൾക്ക്‌ മുൻപ്‌ പട്ടാമ്പിയിൽ നിന്നും മദനൻ ചേട്ടനു ഒരു മുത്തിനെ കിട്ടി. ആരും സംരക്ഷിക്കാൻ ഇല്ലാതിരുന്ന ഒരു കൊച്ച്‌ പെൺകുട്ടി പേരു ഖദീജാ ;

സ്വന്തം മകളെ പോലെ ഖദീജയെ മദനനും ഭാര്യയും ആ കുട്ടിയെ വളർത്തി , അവൾക്ക്‌ വിദ്യാഭ്യാസം നൽകി, നമസ്‌ക്കരിക്കാൻ പഠിപ്പിച്ചു , റമളാനിൽ നോമ്പെടുക്കാൻ ശീലിപ്പിച്ചു, അങ്ങനെ എല്ലാം തികഞ്ഞ ഒരു മുസ്ലീം കുട്ടിയായി തന്നെ മദനൻ ചേട്ടൻ അവളെ വളർത്തിയെടുത്തു ,

ഇന്ന് ഖദീജയുടെ വിവാഹാമായിരുന്നു
ഉപ്പയുടെ സ്ഥാനത്ത്‌ നിന്ന് അല്ല ഉപ്പയായി തന്നെ നിന്നു കൊണ്ട്‌ മണവാളന്റെ കൈകളിലേക്ക്‌ അവളുടെ കൈ അവളുടെ അച്ഛൻ ചേർത്ത്‌ വെച്ചു , അമ്മ അവർക്ക്‌ മധുരം നൽകി ;

ഖദീജാക്കും പുതിയാപ്ലാക്കും ഒരായിരം വിവാഹദിനാശംസകൾ 

ഇതാണെന്റെ കേരളം , 
വർഗ്ഗീയതയുമായി വണ്ടി കേറുന്നവർ ഒന്ന് മനസ്സിലാക്കണം ഇവിടെ താമസിക്കുന്നത്‌ മലയാളികളാണ്..