പേയാട് സെന്റ് സേവ്യേഴ്സ് എച്ച്. എസ്.എസ്സിൽ ഹയർ സെക്കന്ററി വിഭാഗത്തിലെ പെൺകുട്ടികൾക്കായി നിർമ്മിച്ച 'ഷീ ടോയ്ലറ്റ് കോംപ്ലക്സ് ഐ. ബി. സതീഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്ത്രീ സൗഹൃദ കാട്ടാക്കട മണ്ഡലത്തിനായി നടപ്പിലാക്കുന്ന 'ഒപ്പം' പദ്ധതിയുടെ ഭാഗമായി, മാതൃകാപരമായ പ്രവർത്തനങ്ങളാണ് മണ്ഡലത്തിലെ സ്കൂളുകളിൽ നടന്നുവരുന്നതെന്ന് എം.എൽ.എ. പറഞ്ഞു. വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ അധ്യക്ഷയായി.
നേമം ബ്ലോക്ക് പഞ്ചായത്തിന്റെ റൂറൽ അഗ്ളമറേഷൻ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ്, സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്കൂളിൽ 'ഷീടോയ്ലറ്റ് കോംപ്ളക്സ്' നിർമ്മിച്ചത്. രണ്ട് ബ്ലോക്കുകളിലായി എട്ട് വനിതാ സൗഹൃദ ശുചിമുറികൾ, സാനിറ്ററി പാഡ് വെന്റിങ് മെഷീൻ, ഇൻസിനറേറ്റർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 350 പെൺകുട്ടികളാണ് നിലവിൽ പഠിക്കുന്നത്.