കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട് സയൻസും ചേർന്നാണ് സയൻസ് ഫെസ്റ്റിവൽ ഒരുക്കുന്നത്. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ശാസ്ത്രോത്സവത്തിനായി 2022ലെ സംസ്ഥാന ബജറ്റില്‍ നാലു കോടി രൂപ വകയിരുത്തിയിരുന്നു. ആകെ പത്തുകോടിയോളം രൂപ ചെലവു കണക്കാക്കുന്ന മേളയില്‍ ബാക്കി തുക സ്പോണ്‍സര്‍ഷിപ്പിലൂടെയും ടിക്കറ്റിലൂടെയുമാണ് കണ്ടെത്തുക. ഫെസ്റ്റിവലിന്റെ തുടർച്ചയായി സ്ഥിരമായൊരു ശാസ്ത്ര പ്രദർശന കേന്ദ്രം തിരുവനന്തപുരത്ത് ഒരുക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതുവഴി രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാകുന്ന സയൻസ് സിറ്റിയായി തിരുവനന്തപുരത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.