കയറാതിരിക്കാൻ അയൽവാസി സ്ഥാപിച്ച വൈദ്യുതക്കമ്പി വേലിയിൽനിന്ന് ഷോക്കേറ്റ്
യുവാവ് മരിച്ചു. പുല്ലമ്പാറ ചേപ്പിലോട് ധൂളിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ
അശോകൻ (35) ആണ് മരിച്ചത്. കൃഷി നടത്തുന്ന ജയകുമാർ പന്നിശല്യം
രൂക്ഷമായതിനെത്തുടർന്നാണ് വൈദ്യുതക്കമ്പിവേലി സ്ഥാപിച്ചത്.
കൂലിപ്പണിക്കാരനായ അശോകൻ ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു താമസം.
സമീപത്തു താമസിക്കുന്ന അമ്മയാണ് ആഹാരം നൽകിയിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക്
അമ്മ ശശികല വീട്ടിൽ വന്നു നോക്കുമ്പോൾ അശോകൻ ഉണ്ടായിരുന്നില്ല. വീടിന്റെ
വാതിലുകളും തുറന്നിട്ട നിലയിലായിരുന്നു. അശോകനെ കാണാത്തതുകൊണ്ട്
തിരികെപ്പോയ ശശികല വ്യാഴാഴ്ച രാവിലെ തിരികെവന്നിട്ടും
കാണാത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. അശോകന്റെ
കാലുകൾ കമ്പിയിൽ കുരുങ്ങിയ നിലയിലാണ് കണ്ടത്. കൃഷിത്തോട്ടത്തിൽനിന്നു
തിരിച്ചിറങ്ങുന്നതിനിടെ കമ്പിയിൽ തട്ടി ഷോക്കേറ്റുവെന്നാണ് പ്രാഥമിക
നിഗമനമെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു. ബിനിയാണ് അശോകന്റെ ഭാര്യ. മക്കൾ:
അശ്വതി,