നേമം നിയമസഭാമണ്ഡലതല ഉദ്ഘാടനം, തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു.
പാറശാല ഇവാന്‍സ് ഹൈസ്‌കൂളില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കടയ്ക്കാവൂര്‍ എസ്.എന്‍.വി.ജി.എച്ച്.എസ് എസ്സില്‍ വി. ശശി എം.എല്‍.എ. എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
വാമനപുരം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഡി.കെ. മുരളി എംഎല്‍എ, വര്‍ക്കല ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി. ജോയി എം.എല്‍.എ, പെരുമ്പഴുതൂര്‍ ഹൈസ്‌കൂളില്‍ കെ. ആന്‍സലന്‍ എം.എല്‍.എ, കുളത്തുമ്മല്‍ എല്‍.പി സ്‌കൂളില്‍ ഐ.ബി. സതീഷ് എം.എല്‍.എ, ആറ്റിങ്ങല്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒ.എസ്. അംബിക എം.എല്‍.എ എന്നിവരും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അരുവിക്കര ഗവ. എച്ച്.എസ്.എസ്സിലും നടന്ന പരിപാടികൾ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു.