ഗുരുതരമായി പരിക്കേറ്റതിനാല്‍ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചി ഇവര്‍ ചികിത്സയിലിരിക്കെയാണ് മരണം. ആര്‍കെ പുരം അംബേദ്കര്‍ കോളനിയിലെ താമസക്കാരായ പിങ്കി(30), ജ്യോതി(28) എന്നിവരാണ് മരിച്ചത്.
സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. ദില്ലി പൊലീസ് അക്രമികള്‍ക്കായി തെരച്ചില്‍ തുടങ്ങി. വെടിവെച്ചവരും പരിക്കേറ്റവരും ബന്ധുക്കളാണെന്നാണ് വിവരം. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. ഇവരിലൊരാളാണ് തോക്കുപയോഗിച്ച് വെടിവെച്ചത്. പ്രതികള്‍ ഒളിവിലാണ്. ആര്‍കെ പുരം പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.