വര്‍ക്കല നിന്നൊരു പതിനഞ്ചുകാരി ശാസ്താംകോട്ടയില്‍ സുഹൃത്തായ പയ്യന്‍റെ മുറിയിലെത്തി ഒളിച്ചു കഴിഞ്ഞത് മൂന്നുദിവസം

ശാസ്താംകോട്ട. പത്താം ക്ലാസ് റിസൾട്ട് അറിഞ്ഞ് ദിവസങ്ങൾക്ക് ശേഷം വർക്കലയിൽ നിന്നും 15 കാരി സുഹൃത്തായ15 കാരൻ പയ്യനൊപ്പം ശാസ്താംകോട്ടയിലെ വീട്ടിൽ ഒന്നിച്ചു കഴിയാനെത്തി.മൂന്നാം ദിവസം പയ്യന്റെ മുറിയിലേക്ക് കയറിയ മാതാവ് താഴെ കിടന്ന ബഡ്ഷീറ്റ് മാറ്റിയപ്പോൾ അടിയിലൊരു പെൺകുട്ടി.ഞെട്ടിപ്പോയ മാതാവ് മകനെയും പെൺകുട്ടിയെയും കൂട്ടി നേരെ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെത്തി.തുടർന്ന് പോലീസ് പെൺകുട്ടിയുടെ ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.വർക്കലയിലെ വീട്ടിൽ നിന്നും പത്താം ക്ലാസുകാരി വീടുവിട്ടിറങ്ങിയിട്ട് 3 ദിവസമായെങ്കിലും പോലീസിൽ പരാതി നൽകിയിരുന്നില്ല.

15 വയസ്സിനിടയിൽ ഇത് മൂന്നാം തവണയാണ് കുട്ടിയെ ഇത്തരത്തിൽ കാണാതാകുന്നതത്രേ.രണ്ടാം തവണ പോയപ്പോൾ സുഹൃത്തായ ആള്‍ വഴി കിട്ടിയ സുഹൃത്താണ് ശാസ്താംകോട്ടക്കാരൻ പയ്യൻ.പിന്നീട് ഇവർ തമ്മിൽ പ്രണയത്തിലാകുകയായിരുന്നു.
പത്താം ക്ലാസ് റിസർട്ട് വന്ന ശേഷം ഇരുവരും ഹയർ സെക്കന്ററി പ്രവേശനത്തിന് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് ഒരുമിച്ച് കഴിയാനുള്ള ഉൾവിളി ഉണ്ടായത്.പിന്നൊന്നും നോക്കിയില്ല.നേരെ വണ്ടി കയറി പയ്യന്റെ വീട്ടിലെത്തി.ആരും കാണാതെ പയ്യന്റെ മുറിക്കുള്ളിൽ കഴിഞ്ഞു വരവേയാണ് പയ്യന്റെ അമ്മ അപ്രതീക്ഷിതമായി മുറിയിലേക്ക് എത്തുന്നതും കണ്ടുപിടിക്കപ്പെടുന്നതും.എന്നാൽ പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കുമ്പോഴാണ് വീട്ടിലെത്തിയിട്ട് 3 ദിവസമായെന്ന് പയ്യന്റെ മാതാവ് പോലും അറിയുന്നത്.ഒടുവിൽ പോലീസിന്റെ സാന്നിദ്ധ്യത്തിൽ ബന്ധുക്കൾ തമ്മിൽ നടത്തിയ ചർച്ചയിൽ പ്രായപൂർത്തിയാകുമ്പോൾ വിവാഹം നടത്താമെന്ന ഉറപ്പിൽ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
സിനിമാ കഥകളെ പോലും കടത്തിവെട്ടുന്ന ഇക്കഥ നടന്നത് കഴിഞ്ഞ ദിവസം ശാസ്താംകോട്ട സ്റ്റേഷൻ ലിമിറ്റിലെ ഒരു ഗ്രാമത്തിലാണ്.