വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി സിപിഎം സമുന്നത നേതാവ് ആനത്തലവട്ടം ആനന്ദനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ അഡ്മിറ്റ് ആയ അദ്ദേഹത്തിന്റെ റെഗുലർ ചെക്കപ്പുകൾ ഇന്ന് നടന്നു.
നാളെ സ്കാനിങ് കൂടി നടന്നതിനുശേഷം ആയിരിക്കും മറ്റു ചികിത്സകൾ ആരംഭിക്കുക.
സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ , കെടിഡിസി ചെയർമാൻ പി കെ ശശി എന്നിവർ ഇന്ന് ആശുപത്രിയിൽ എത്തി അദ്ദേഹത്തെ സന്ദർശിച്ചു.
പാർട്ടി നേതാക്കളായ ആർ രാമുവും ആർ സുഭാഷും ആനത്തലവട്ടത്തോടൊപ്പം ആശുപത്രിയിൽ എത്തിയിട്ടുണ്ട് .