കടയ്ക്കാവൂർ സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.

കടയ്ക്കാവൂർ: തിരുവനന്തപുരം ആക്കുളം എയർഫോഴ്സ് ക്യാമ്പിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കടയ്ക്കാവൂർ തെക്കുംഭാഗം സ്വദേശി അർജുൻഷാ (28) ആണ് മരിച്ചത്. എ.സി മെക്കാനിക്കായിരുന്നു മരണപ്പെട്ട അർജുൻഷാ. അപകടം സംഭവിച്ച ഉടനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.