പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കമാൻഡോ ആയിരിക്കേ യുവതിയുമായി ഒരുമിച്ച് താമസം, വിവാഹ വാഗ്ദാനം നൽകി നിരന്തര പീ, ഡനം

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി യുവതിയെ മാസങ്ങളോളം ലൈം, ഗികമായി പീ, ഡിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ തൃശ്ശൂരിലെ ഐ ആർ ബി യിൽ കമാൻഡോ ആയ അഖിലേഷിനെതിരെ വഞ്ചിയൂർ പോലീസ് കേസ് എടുത്തു. യുവതിയെ മാസങ്ങളോളം പീ, ഡിപ്പിച്ചതിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അഖിലേഷിനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്, ഇതോടെ പ്രതി ഒളിവിൽ പോയി.

തിരുവനന്തപുരത്തു എവെന്റ്റ് മാനേജ്‌മന്റ് കമ്പനി നടത്തിപ്പുകാരിയായ യുവതിയാണ് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ജോലിയിൽ നിന്നും ലീവ് എടുത്തു യുവാവ് ഒളിവിൽ പോയത്.


പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കമാൻഡോ ആയി ജോലി ചെയ്യുമ്പോഴാണ് അഖിലേഷ് ഈ യുവതിയെ പരിചയപ്പെടുന്നത്. തുടർന്നുള്ള കൂടികാഴ്ചകളിൽ ഇത് പ്രണയമായി മാറുകയും, വിവാഹം കഴിക്കാം എന്ന വാഗ്ദാനം നൽകുകയും ചെയ്യുകയായിരുന്നു. യുവതിയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച ശേഷം ഇവർ ഒരുമിച്ചു താമസം തുടങ്ങി. ഇതിനിടയിലാണ് തന്നെ നിരന്തരമായി പീ, ഡനത്തിന് ഇര ആകിയതെന്നു യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.

9 മാസത്തോളം വാടക വീട്ടിൽ ഒരുമിച്ചു താമസിച്ചപ്പോൾ തന്റെ രണ്ടരലക്ഷം രൂപയും സ്വർണാഭരണങ്ങളും അഖിലേഷ് വാങ്ങിയെടുത്തു എന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന്റെ കാര്യം പറയുമ്പോൾ തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും പരാതിയിൽ ഉണ്ട്. സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കമാൻഡോ അഖിലേഷിനെതിരെ കേസ് എടുത്തു അന്വേഷണം ആരംഭിച്ചത്.