തിരുവനന്തപുരം.മേഖലയിലെ തീരശോഷണം പഠിക്കാൻ വിഴിഞ്ഞം സമരസമിതി നിയോഗിച്ച ജനകീയ പഠന സമിതിയുടെ തെളിവെടുപ്പ് ഇന്ന് മുതൽ. മുൻ ദേശീയ എർത്ത് സയൻസ് സ്റ്റഡീസ് ശാസ്ത്രജ്ഞൻ ഡോ കെ.വി തോമസ് അധ്യക്ഷനായി സമിതി രാവിലെ 11ന് പദ്ധതി പ്രദേശം സന്ദർശിക്കും. 2.30 മുതൽ വിഴിഞ്ഞത്താണ് മത്സ്യത്തൊഴിലാളി ഹിയറിങ്.പൂന്തുറ, തോപ്പ്, കരിംകുളം എന്നിവിടങ്ങളിൽ നാളെയും മറ്റന്നാളുമാണ് പരാതികൾ കേൾക്കുക. വിഴിഞ്ഞം തുറമുഖം മൂലമുണ്ടായ പ്രത്യാഘാതങ്ങളാണ് വിദഗ്ധ സമിതിയുടെ പഠനലക്ഷ്യം. സർക്കാർ നിശ്ചയിച്ച സമിതിയിൽ സമരസമിതി പ്രതിനിധിയെ ഉൾപ്പെടുത്തിരുന്നതിനാലാണ് സമരക്കാർ സമാന്തര പഠനം പ്രഖ്യാപിച്ചത്.