കടയ്ക്കലിൽ പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്നു

കടയ്ക്കല്‍ . കടയ്ക്കലിൽ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട. അധ്യാപികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 5 പവൻ സ്വർണാഭരണങ്ങളും 7000 രൂപയും ഒരു മൊബൈൽ ഫോണും കവർന്നു കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ ശ്രീ നിലയത്തിൽ ഓമന 77 വയസ്സ് ആണ് കവർച്ചയ്ക്ക് ഇരയായത് ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.

മൂന്നു പവന്റെ മാലയും കമ്മലും വളയും അടങ്ങുന്ന 5 പവന്‍ സ്വർണമാണ് കവർന്നത് ഇന്നലെ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്ന ഓമന റൂമിൽ കിടക്കാനായി കട്ടിലിൽ ഇരുന്നപ്പോൾ തൊട്ടടുത്ത കട്ടിലിനടിയിൽ ചെറിയ അനക്കം കേട്ടതിനെത്തുടർന്ന് ഓമന അമ്മ ഹാളിലേക്ക് ഇറങ്ങിയെങ്കിലും അക്രമി തള്ളി ഇടുകയായിരുന്നു തറയിൽ വീണ ഓമന അമ്മയെ തോർത്തതുകൊണ്ട് കൈകൾ ബന്ധിക്കുകയും അടുക്കളയിൽ നിന്ന് കറി കത്തിയെടുത്ത് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ ഊരി വാങ്ങുകയായിരുന്നു.

ക്യാൻസർ രോഗത്തിന് ചികിത്സയ്ക്ക് പണം വേണമെന്ന് അതിനാൽ സ്വർണാഭരണങ്ങൾ തരണമെന്നും അക്രമി ആവശ്യപ്പെട്ടു. സ്വർണാഭരണങ്ങൾ ഊരി വാങ്ങിയ മോഷ്ടാവ് വീടിൻറെ പുറകുവശത്തെ വാതിൽ തുറന്ന് ഇറങ്ങിപ്പോയി തറയിൽ വീണു കിടന്ന ഓമന അമ്മയെ രണ്ടു മണിക്കൂറിനു ശേഷം കൂട്ട് കിടക്കാനെത്തുന്ന സ്ത്രീയാണ് കെട്ടിയിട്ട നിലയിൽ കാണുന്നത് ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ഓമന അമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഓമന അമ്മയുടെ ഇടുപ്പ് എല്ലിന് പൊട്ടലുണ്ട് സംഭവസ്ഥലത്ത് കൊട്ടാരക്കര ഡിവൈഎസ്പി ഡി വിജയകുമാർ സന്ദർശിക്കുകയുണ്ടായി അക്രമിയെ ഉടൻ പിടികൂടുമെന്ന് ഡിവൈഎസ്പി പറഞ്ഞു.