ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥൻ മരണപ്പെട്ടു

സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഗൃഹനാഥൻ മരണപ്പെട്ടു. അർക്കന്നൂർ ശ്രീശൈലം മോഹനൻപിള്ള 62 ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണമടഞ്ഞത്. ഭാര്യ തങ്കമണി അപകടനില തരണം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടും അസുഖങ്ങളുമാണ് ഇവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ഞായറാഴ്ച രാത്രിയാണ് അമിതമായ അളവിൽ ഇവർ ഗുളിക കഴിച്ചത്. രാവിലെ അവശനിലയിൽ കണ്ട ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ മോഹനൻ പിള്ള മരണപ്പെടുകയായിരുന്നു. മകൻ വിഷ്ണു മോഹൻ, മരുമകൾ ശ്യാമ.