തിരുവനന്തപുരം എസ്എംവി സ്കൂളിൽ ചരിത്രം വഴി മാറുന്നു! ഇനി ബോയ്സ് സ്കൂളല്ല, തീരുമാനം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം എസ് എം വി ഗവൺമെന്‍റ് മോഡൽ സ്കൂൾ മിക്സഡ് സ്കൂൾ ആക്കി. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് തീരുമാനം അറിയിച്ചത്. ഇതോടെ പെൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം ലഭിക്കും. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്ന ഉത്തരവിൽ ഒപ്പുവച്ചതായാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്. ഈ അധ്യയന വർഷം മുതൽ തന്നെ പെൺകുട്ടികളെ പ്രവേശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ്

തിരുവനന്തപുരം എസ് എം വി ഗവൺമെന്റ് മോഡൽ എച്ച്എസ്എസിൽ ഇനി പെൺകുട്ടികളും പഠിക്കും. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്ന ഉത്തരവിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. ഈ അധ്യയന വർഷം മുതൽ പെൺകുട്ടികളെ പ്രവേശിപ്പിക്കും.