ചെന്നെയില്‍ നിന്നും ആശ്രയ സംഘടനയുടെ നേതൃത്വത്തില്‍ ശിവഗിരി സന്ദര്‍ശിച്ചവര്‍ക്കായി സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. മികവുറ്റ വിദ്യാഭ്യാസ വിചക്ഷണനായിരുന്ന ഗുരു സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. വനിതകള്‍ക്ക് താമസിച്ച് വിദ്യാഭ്യാസം നിര്‍വ്വഹിക്കാനായി വനിതാ സദനങ്ങള്‍ എന്ന ആശയം പകര്‍ന്ന് അതിനായി സാമ്പത്തിക സഹായം ചെയ്യുവാനും ഗുരുദേവന്‍ തയ്യാറായി.
ശാരദാപ്രതിഷ്ഠാ വേളയില്‍ സ്ത്രീ സമ്മേളനവും വിദ്യാര്‍ത്ഥികള്‍ക്കായി കലാകായിക മത്സരങ്ങളും ഗുരുദേവന്‍ സംഘടിപ്പിച്ചിരുന്നുവെന്നും ഋതംഭരാനന്ദ സ്വാമി തുടര്‍ന്നു പറഞ്ഞു. സുധാ ബാബുരാജ്, എം. ജെ. പവിത്ര, അമൃതാസുരേഷ്, രാജീവ് കെ.ആര്‍ എന്നിവര്‍ പ്രസംഗിച്ചു. യാത്രാസംഘത്തിന് എസ്. സന്തോഷ് കുമാര്‍, സജികുമാര്‍, ഗോപകുമാര്‍ എം.കെ. ജനാര്‍ദ്ധനന്‍, പി. എ സുരേഷ് കുമാര്‍, സനേഷ് എന്നിവര്‍ നേതൃത്വം നല്‍കി.