നാവായിക്കുളം കടമ്പാട്ടുകോണം എസ് കെ വി എച് എസിൽ യാത്രയയപ്പും പ്രേവേശനോത്സവവും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നു,

നാവായിക്കുളം കടമ്പാട്ടുകോണം എസ് കെ വി എച് എസിൽ യാത്രയയപ്പും പ്രേവേശനോത്സവവും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നു, കഴിഞ്ഞ രണ്ട് വർഷമായി എച് എമും മുപ്പതു വർഷമായി അധ്യാപികയുമായിരുന്ന ജി, എസ്, മിനി ടീച്ചറിന് സ്റ്റാഫും സ്കൂൾ പി ടി എ യും എസ്പിസി യുണിറ്റും യാത്രയയപ്പ് നൽകി, ഇന്ന് പ്രേവേശനോത്സവത്തോട് അനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു, കൂടാതെ പുതിയ സ്കൂൾവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു, നവീകരിച്ച സ്കൂൾ ലൈബ്രറി ഉത്ഘടനവും നടത്തി, കൂടാതെ SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്തു, സ്കൂൾ പ്രേവേശനോത്സവ പരിപാടികൾ സ്കൂൾ മാനേജർ ഇന്ദിര ഭായ് അമ്മ ഉത്ഘാടനം ചെയ്തു, പുതിയ പ്രഥമധ്യാപിക വി എസ് ലക്ഷ്മി സ്വാഗതം പറഞ്ഞു,
മുൻ പ്രഥമധ്യാപകനും മാനേജ്മെന്റ് പ്രതിനിധിയും ആയ രാജാഗോപാലൻ നായർ, R. K.വിജയകുമാർ, വാർഡ്‌മെമ്പർ ജി, സീമ, പിടിഎ വൈസ് പ്രസിഡന്റ നദിർഷാ, മദർ പിടിഎ സബ്ന, spc പിടിഎ പ്രസിഡന്റ ബിജു, മാനേജ്മെന്റ് പ്രതിനിധി RK ദിലീപ്കുമാർ,,പിടിഎ സെക്രട്ടറി എവി അനിൽകുമാർ,അദ്ധ്യാപകരായ എൻ.നിസാം, ഷാജു കടക്കൽ തുടങ്ങിയവർ സംസാരിച്ചു, സ്കൂൾ പിടിഎ പ്രസിഡന്റ്‌ സജീവ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വിഷ്ണു നന്ദി രേഖപെടുത്തി