മുണ്ടക്കയം: കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ സുലൈമാൻ (28) എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ 225 ഗ്രാം ഗഞ്ചാവും, തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പിടികൂടി. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കു മരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്ന് എക്സൈസ് സംഘം പറഞ്ഞു. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി വീട്ടിൽ സൂക്ഷിച്ചിരുന്ന ഗഞ്ചാവാണ് എക്സൈസ് സംഘ കണ്ടെടുത്തത്. 50 ഗ്രാമിന് 2000 രൂപ വാങ്ങി വില്പന നടത്തിയിരുന്നത്. മേഖലയിൽ അസി.ക്യാമറമാനായ സുഹൈൽ സുലൈമാൻ സിനിമ പ്രവർത്തനത്തിന് പോകുമ്പോളും മയക്കുമരുന്ന് കൈവശം വെയ്ക്കാറുള്ളതായും എക്സൈസ് പറയുന്നു. കോളജ് വിദ്യാർഥികൾക്ക് അടക്കം ഇയാൾ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് പ്രതി പിടിയിലായത് .കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, പ്രിവൻ്റീവ് ഓഫീസർ ബിനോദ്. കെ. ആർ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അനിൽകുമാർ, നൗഷാദ് സിവിൽ എക്സൈസ് ഓഫീസർമാരായ നിമേഷ് കെ.എസ്, പ്രശോഭ് കെ.വി, ഹരിത മോഹൻ, എക്സൈസ് ഡ്രൈവർ അനിൽ കെ.കെ എന്നിവരാണ് പ്രതിയെ പിടികൂടിയത്.