നിയന്ത്രണം വിട്ട ലോറി നാൽപതടി താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

കനാലിലേക്ക് പിക് അപ് മറിഞ്ഞ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പുനലൂർ :കനാലിലേക്ക് പിക് അപ് മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു.

അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ‌

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കല്ലട ജലസേചന പദ്ധതിയുടെ വലതുകാര കനാലിൽ തെന്മലക്ക് സമീപം ഉറുകുന്നിൽ ആണ് സംഭവം.

ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപം ഒരു വീട് കോൺക്രീറ്റിന് കരുനാഗപ്പള്ളിയിൽ നിന്നും വന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.

നിയന്ത്രണം വിട്ട പിക് അപ്പ് റോഡിന്റെ കട്ടിങ് തകർത്തു 75 അടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിയുകയായിരുന്നു.

നാട്ടുകാരും തെന്മല പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.