കൊല്ലം പെരുമൺ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക. നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു

കൊല്ലം പെരുമൺ  റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക. നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു
റോഡ് ഇങ്ങനെ കിടക്കാൻ തുടങ്ങിയാട്ട് ഏതാണ്ട് ഒന്നര വർഷമായി പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. പെരുമൺ റോഡ് റോഡിൽ മെറ്റൽ ഇളകി കിടക്കുന്നതു കാരണം ബൈക്ക് യാത്രക്കാർ വീണ് പരിക്കുപറ്റുക നിത്യസംഭവമായി തീർന്നിരിക്കുകയാണ് - മഴ പെയ്താൽ അതി ദയനീയ സ്ഥിതിയാണ്. മഴയത്ത് റോഡിൽ വെള്ളം കെട്ടിയാൽ കാൽനടക്കാർ പോലും നടക്കാൻ കഴിയാതെ ഏറെ ബുദ്ധിമുട്ടുകയാണ്.  മൺട്രോ തുരുത്ത് പാലത്തിന്റെ പണി യുടെ ആവിശ്യതിന് വേണ്ടി ആണ് അന്ന് പൊളിച്ചത് എന്നാൽ പാലം പണി പകുതി നടുക്ക് വന്നു നിക്കുന്നു ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോൾ ടെൻഡർ റെഡി ആയില്ല എന്നുള്ള മറുപടി ആണ് പല പാർട്ടികാർ വന്നു റോഡ് പണിയാൻ സമരം ചെയ്ത് ഫലം കണ്ടില്ല ഇപ്പൊ നാട്ടുകാരുടെ പ്രാർത്ഥന ഒന്നേ ഒള്ളൂ പെരുമൺ റോഡ് എന്ന് നന്നാകും