രക്തം ഛർദ്ദിച്ചു അവശനായി റോഡരികിൽ തളർന്നു വീണ യുവാവിന് ചടയമംഗലത്തെ ആട്ടോ ഡ്രൈവർമാർ രക്ഷകർ ആയി

ചടയമംഗലം : രക്തം ഛർദ്ദിച്ചു അവശനായി റോഡരികിൽ തളർന്നു വീണ യുവാവിന് ചടയമംഗലത്തെ ആട്ടോ ഡ്രൈവർമാർ രക്ഷകർ ആയി.കഴിഞ്ഞ ദിവസം രാത്രി 7-30മണിയോടെ ചടയമംഗലത്തു വച്ചായിരുന്നു സംഭവം . ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുവാൻ ബസ് കാത്തുനിൽക്കവേയാണ് കടയ്ക്കൽ സ്വാദേശി യായമുകേഷ് രക്തം ഛർദിച്ചു കുഴഞ്ഞു വീണത്. ഇത് കണ്ടു ഓടിയെത്തിയ ചടയമംഗലം ആട്ടോ സ്റ്റാന്ഡിലെ ഡ്രൈവർ മാരായ കടന്നൂർ സ്വദേശി അനസും.. തണ്ണി പ്പുറം സ്വദേശി ജനീഷും ചേർന്ന് ഉടൻ അടുത്തുള്ള സ്വാകാര്യ ആശുപത്രിയിൽ മുകേഷിനെ എ ത്തിച്ചു. എന്നാൽ നില വഷളാ യതിനെ തുടർന്ന് ചടയമംഗലത്തിന്റെ ശബ്ദം ആംബുലൻസ് ഡ്രൈവർ ആയ അഭിലാഷിനെ വിവരം അറിയിക്കുകയും പരിപള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുകയും ചെയ്തു എന്നാൽ പ്രാഥമിക പരിശോധനയ്യ്ക്ക് ശേഷം ഇദ്ദേഹത്തെ തിരുവനന്തപുരംമെഡിക്കൽ കോളേജിൽ എ ത്തിച്ചു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അനസും ജനീഷും അഭിലാഷും. മുൻപും ഇത് പോലെയുള്ള നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തവരാണ് ചടയമംഗലം ആട്ടോ ഡ്രൈവർമാരായ അനസും ജനീഷും