ഒ.ടി.ടി റിലീസിനെതിരെ സൂചനാ സമരം; തീയറ്ററുകൾ ഇന്നും നാളെയും അടച്ചിടും

സിനിമ, തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാൽ മാത്രമേ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയേറ്റർ ഉടമകളും നിർമാതാക്കളും തമ്മിലുള്ള ധാരണ. എന്നാൽ ചില നിർമാതാക്കൾ ഈ കരാർ പൂർണമായും ലംഘിക്കുന്നുവെന്നാണ് ഫിയൊക്കിന്റെ പരാതി. ഇതേ തുടർന്നാണ് സുചന സമരം.

അതേസമയം, തിയേറ്ററുകൾ അടച്ചിടില്ലെന്നാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാട്.