കിസാക് വർക്കലയുടെ ആഭിമുഖ്യത്തിൽ വർക്കലയിൽ പരിസ്ഥിതി ദിനം ആചരിച്ചു

വർക്കല : കിസാക് വർക്കലയുടെ ആഭിമുഖ്യത്തിൽ വർക്കലയിൽ പരിസ്ഥിതി ദിനം ആചരിച്ചു..പ്രസിഡന്റ് ഷോണി ജി ചിറവിള യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ കെ. എം ലാജി ഉത്ഘാടനം കർമ്മം നിർവഹിച്ചു.മോട്ടിവേഷൻ സ്പീക്കർ സി. പ്രസന്നകുമാർ.. തിരുവനന്തപുരം ഡൈറ്റിലെ സീനിയർ ലക്‌ചറർ ഡോ. എ മുഹമ്മദ്‌ കബീർ എം നവാസ് എന്നിവർ സംസാരിച്ചു.ശരണ്യ സുരേഷ് എസ്. ഷംസുദീൻ അനുസ്മരണം നിർവഹിച്ചു.ചടങ്ങിൽ വർക്കല ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എല്ലാം വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി SSLC പരീക്ഷ വിജയിച്ച കുട്ടികൾക്ക് അനുമോദനം നൽകി മജിഷ്യൻ ഹാരിസ് താഹ പരിസ്ഥിതി സൗഹൃദ മാജിക് അവതരിപ്പിച്ചു.. മണിലാൽ വർക്കല സ്വാഗതവും കെ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു