പിടികിട്ടാപുള്ളി അറസ്റ്റിൽ

കൊലപാതകശ്രമം, മോഷണം, പിടിച്ചുപറി, സ്നാച്ചിങ് കേസുകളിലെ പ്രതിയായ മിഥുൻ (അച്ചു)വിനെ ആണ് തിരുവനന്തപുരം റൂറൽ ഡാൻസഫ് ടീം അറസ്റ്റ് ചെയ്തത് മിഥുൻ പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിമറ്റു പല കേസുകളിലും ഉൾപ്പെട്ടു ഒളിവിൽ കഴിഞ്ഞുവരവേ പോക്സോ കേസിൽ വിധി പുറപ്പെടുവിക്കുന്നതിനായി ബഹു. തിരുവനന്തപുരം പോക്സോ കോടതി മിഥുനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു തിരുവനന്തപുരം റൂറൽ എസ്സ് പി ശില്പ ദേവയ്യ IPS നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ DYSP രാശിത്തിന്റെ നേതൃത്വത്തിൽ ഉള്ള DANSAF ടീമിലെ SI ബിജു ഹക്ക്, ASI ബിജുകുമാർ, SCPO വിനീഷ്, CPOസുനിൽരാജ് എന്നിവരും പള്ളിക്കൽ പോലീസും ചേർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.