ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി നരകിച്ചല്ല ആ ധീര യാത്രികർ കൊല്ലപ്പെട്ടത് ;

മറിച്ച് ചിന്തിക്കാൻ പോലും സമയം ലഭിക്കാതെ മില്ലി സെക്കന്റിൽ പൊട്ടിത്തെറിച്ചു; ചതഞരഞ മൃദദേഹങ്ങൾപോലും ലഭിക്കില്ല ; സ്ഫോടനം നടന്നത് നാല് ദിവസം മുൻപ് ❓️

ടൈറ്റാനിക്ക് കാണാൻ പോയ സമുദ്ര പേടകം ടൈറ്റൻ പൊട്ടിത്തെറിച്ചത് നാല് ദിവസങ്ങൾക്ക് മുൻപ് അതായത് മദർ കപ്പലിൽ നിന്നും ബന്ധം വിച്ചേദിക്കപ്പെട്ട ആ സെക്കന്റിൽ ; അന്തർവാഹിനിക്കുള്ളിലെ മനുഷ്യർക്ക് തിരിച്ചറിയാൻ കഴിയാത്തത്ര വേഗത്തിൽ മരണവും സംഭവിച്ചു.

Catastrophic implosion അഥവാ സ്ഫോടനം അടിസ്ഥാനപരമായി ഒരു explosion എന്ന സ്ഫോടനത്തിന്റെ നേർ വിപരീതമാണ്. Implosion നിൽ അകത്തുനിന്നുള്ള സമ്മർദ്ദം പുറത്തേക്ക് നീങ്ങുന്നതിനുപകരം, പുറത്തുനിന്നുള്ള സമ്മർദം അകത്തേക്ക് കുതിക്കുകയും ഒരു സ്ഫോടനത്തിന് സമാനമായി, സമുദ്ര പേടകവും അതിലെ മനുഷ്യരും മില്ലീ സെക്കന്റിൽ കൊല്ലപ്പെടുകയും ചെയ്യും.

ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് കപ്പലിലുണ്ടായിരുന്ന അഞ്ചുപേരിൽ എവററ്റ് ആസ്ഥാനമായുള്ള കമ്പനിയുടെ സ്ഥാപകനും, ഉടമയും, സിഇഒയുമായ സ്റ്റോക്ക്‌ടൺ റഷും കൊല്ലപ്പെട്ടു..

റഷും കപ്പലിലുണ്ടായിരുന്ന മറ്റ് നാല് പേരും - ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ ദാവൂദ്, ഹാമിഷ് ഹാർഡിംഗ്, പോൾ-ഹെൻറി നർഗൊലെറ്റ് - എന്നിവരും മരിച്ചുവെന്ന് ഓഷ്യൻഗേറ്റും വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു.

21 അടി നീളമുള്ള ചെറിയ കപ്പലിൽ അഞ്ച് മനുഷ്യർ ജീവനോടെ കുടുങ്ങി ഇഞ്ചിഞ്ചായി കൊല്ലപ്പെട്ടേക്കാം എന്നായിരുന്നു നമ്മൾ ചിന്തിച്ചത്. എന്നാൽ 13000 അടി താഴ്ചയിലെ മർദ്ദം താങ്ങാൻ കഴിയാതെ വന്ന സമുദ്ര പേടകം ഒരു മില്ലീ സെക്കന്റിൽ പൊട്ടിത്തെറിച്ചു എന്നതിനാൽ യാത്രക്കാർക്ക് ചിന്തിക്കാൻ പോലും സമയം ലഭിച്ചിട്ടുണ്ടാകില്ല എന്നാണ് വിദഗ്ദർ വിലയിരുത്തുന്നത്.

“മർദ്ദം താങ്ങാൻ സാധിക്കാതെ, ലീക്ക് ഉണ്ടായി അതാണ് സംഭവിച്ചത് എന്നാണ് മനസ്സിലാകുന്നത് അതിനാൽത്തന്നെ ആ സ്ഫോടനം നാല് ദിവസം മുമ്പ് സംഭവിച്ചിരിക്കാം ,” ഓഷ്യൻഗേറ്റിന്റെ സ്ഥാപകരിലൊരാളായ ഗില്ലെർമോ സോൺലൈൻ ബിബിസിയോട് പറഞ്ഞുവെക്കുന്നു.

മാത്രമല്ല, സ്ഫോടനം ഏതാണ്ട് തൽക്ഷണം സംഭവിക്കുന്നതാണ്, മില്ലിസെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്നതാണ് എന്ന് ജേണൽ ഓഫ് ഫിസിക്സ്: കോൺഫറൻസ് സീരീസ് പറയുന്നു. 1961-ൽ യു.എസ്.എസ് ത്രെഷർ എന്ന അന്തർവാഹിനിക്ക് സമാനമായ അപകടമാണ് സംഭവിച്ചത് അതും മർദ്ദം താങ്ങാൻ ആകാതെ പൊട്ടിത്തെറിച്ചതായി കരുതപ്പെടുന്നു.

അറ്റ്ലാന്റിക് സമുദ്ര ഉപരിതലത്തിൽ നിന്ന് 12,500 അടി താഴെയുള്ള വെള്ളത്തിനടിയിലെ മർദ്ദത്തെ ചെറുക്കാൻ കഴിയുന്ന തരത്തിലാണ് സബ്‌മെർസിബിളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടൈറ്റാൻ സഞ്ചരിക്കുന്ന ആഴക്കടലിൽ സമുദ്രനിരപ്പിനെക്കാൾ 400 മടങ്ങ് കൂടുതലാണ് മർദ്ദം.

എന്നാൽ പേടകത്തിന്റെ പുറംചട്ടയ്ക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ, അത് ചോർച്ചയ്ക്ക് കാരണമാകുകയും, അത് ആ തീവ്രമായ സമ്മർദ്ദത്തിൽ പെട്ടന്ന് പൊട്ടിത്തെറിക്കുന്നതിന് കാരണമാകുകയും ചെയ്യുമെന്ന് എച്ച്ഐടിസി വ്യക്തമാകുന്നു.

■ ടൈറ്റാനിക്കിന് 1600 അടി അകലെയാണ് ടൈറ്റാന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവ കാണാതായ ടൈറ്റന്റേതാണെന്ന് സ്ഥിരീകരിച്ചു.

■അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് വെള്ളത്തിനടിയിലെ മർദം താങ്ങാൻ ആകാതെ മില്ലി സെക്കന്റിൽ catastrophic implosion സ്ഫോടനം സ്ഫോടനം ഉണ്ടായി എന്നതാണ്.

■ catastrophic implosion എന്ന മാരകമായ സ്ഫോടനം ഒരു ബോംബ് പോലെയാണ്. ഒരു മില്ലിസെക്കൻഡിനുള്ളിൽ പേടകം ചിന്നഭിന്നമായി തകർന്നു പോയിരിക്കാം .

ഒരു ബലൂൺ അമിതമായി വീർപ്പിക്കുമ്പോൾ സമ്മർദ്ദം താങ്ങാൻ ആകാതെ അത് ഉയർന്നു വന്ന് പൊട്ടിത്തെറിക്കുന്നതാണ് explosion എങ്കിൽ , ഒരു പ്രത്യേക ഘട്ടത്തിൽ മെറ്റീരിയലിന് ബാഹ്യ സമ്മർദ്ദം താങ്ങാൻ കഴിയാതെ വരുമ്പോൾ അത് ഉള്ളിലേക്ക് തള്ളുന്നത് താങ്ങാൻ കഴിയുന്നതിനേക്കാൾ കൂടുതൽ സമ്മർദ്ദമുണ്ടായാൽ കണ്ടെയ്‌നറുകൾക്ക് വിപരീതമായി implosion അഥവാ സ്ഫോടനം സംഭഭവിക്കുന്നു.

ഈ പ്രഭാവം വിവരിക്കുന്നതിനായി സയൻസ് അധ്യാപകർ അവരുടെ വിദ്യാർത്ഥികൾക്കായി പലപ്പോഴും നടത്തുന്ന ഒരു പരീക്ഷണ #വീഡിയോയും മറ്റൊരു വീഡിയോയും ഈ പോസ്റ്റിനോടൊപ്പം കാണാം. ഇങ്ങനെയാണ് ടൈറ്റാൻ മർദം താങ്ങാനാകാതെ പൊട്ടിത്തെറിച്ചത് എന്നാണ് വിലയിരുത്തുന്നത്. അതിനാലാണ് ആ പേടകത്തിന്റെ മുന്നിലെയും പിന്നിലെയും ഭാഗങ്ങൾ 1600 അടി ദൂരത്തിലേക്ക് തെറിച്ചു പോയത് m

വീഡിയോയിൽ കാണാം ഒരു ഒഴിഞ്ഞ സോഡ പാത്രം ചൂടാക്കുന്നു.. തുടർന്ന് അതിനെ ഫ്രീസിങ് ലിക്വിഡിലേക്ക് ഇടുന്നു.., തുറക്കുന്നത് മരവിപ്പിക്കുന്ന ദ്രാവകത്തിലേക്ക് അഭിമുഖീകരിച്ചുകൊണ്ടാണ്.. എന്നാൽ നിമിഷ നേരംകൊണ്ട് ആ ക്യാൻ ചതഞ്ഞരഞ്ഞതുപോലെയാകുന്നു..അങ്ങനെ പൊട്ടിത്തെറിച്ച് താഴെ വീഴുന്നു.

കനേഡിയൻ ഹൊറൈസൺ ആർട്ടിക് കപ്പലിൽ നിന്നുള്ള ROV അഥവാ റിമോട്ട് വാഹനമാണ് ടൈറ്റാന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് എന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

#Titan #oceangate #RIP #uscoastguard #Titanic

അപ്ഡേറ്റുകൾക്ക് കടപ്പാട് ; വിവിധ ഔദ്യോധിക വാർത്ത ഏജൻസികളോട്.