റെയ്ഡിൽ പത്ത് കോടി രൂപയുടെ ഹവാല പണം പിടിച്ചെടുത്തു. ഇടപാടുകാരുടെ
നൂറിലേറെ ഫോണുകളും ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലം മുതൽ മലപ്പുറം
ജില്ലവരെയുള്ള 25 കേന്ദ്രങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. കഴിഞ്ഞ മൂന്ന്
കൊല്ലത്തിനിടെ പതിനായിരം കോടി രൂപയുടെ ഹവാല ഇടപാട് കേരളത്തിൽ നടന്നു
എന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ.
കോട്ടയത്തെ
ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, ചിങ്ങവനം, ഏറ്റുമാനൂർ, ചെങ്ങന്നൂർ അടക്കമുള്ള
പ്രദേശങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിലാണ് ഏറ്റവും കൂടുതൽ പണം
പിടികൂടിയിരിക്കുന്നത്. മൊബൈൽ കടകൾ, തുണിക്കടകൾ, സൗന്ദര്യ വർധക
വസ്തുക്കളുടെ വിൽപ്പന നടത്തുന്ന കടകൾ, ഗിഫ്റ്റ് കടകൾ തുടങ്ങിയവയുടെ
മറവിലാണ് ഇത്തരം ഹവാല ഇടപാട് നടക്കുന്നതെന്നാണ് ഇ.ഡി.
കണ്ടെത്തിയിരിക്കുന്നത്.
രാഷ്ട്രീയ
ഉദ്യോഗസ്ഥർ അഴിമതിപ്പണം മറ്റുരാജ്യങ്ങളിലേക്കും കടത്തിയിട്ടുണ്ടെന്നാണ്
ഇ.ഡിയുടെ കണ്ടെത്തൽ. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിമുതൽ ആരംഭിച്ച റെയ്ഡ്
ഇപ്പോഴും തുടരുകയാണ്. 150-ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുക്കുന്നത്.