ഒഴിച്ച് ആക്രമിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ .
കിഴിവിലം സ്വദേശികളായ ആക്കോട്ടു വിളവീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന അജിത്ത്, പ്രതിഭ ജംഗ്ഷനിൽ മേലെ തുണ്ടുവിള വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അനീഷ്, എസ് എൻ ജംഗ്ഷന് സമീപം പുത്തൻ വിള വീട്ടിൽ മാരി എന്ന് വിളിക്കുന്ന വിനോദ് എന്നിവരാണ് അറസ്റ്റിൽ ആയത്.
ചിറയിൻകീഴ് കുറക്കട സ്വദേശി ഓമന (65) , ഇവരുടെ ബന്ധുവായ ദീപു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത് .
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ;
കഴിഞ്ഞ 14നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചിറയിൻകീഴ് കുറക്കടയിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ എത്തിയ പ്രതികൾ കഴിക്കാൻ പൊറോട്ട ആവശ്യപ്പെട്ടു. ആ സമയം കടയിൽ കഴിക്കാൻ ഇരുന്നവർക്ക് നൽകിയത് കൊണ്ടും
ആവശ്യത്തിന് പൊറോട്ട സ്റ്റോക്ക് ഉണ്ടായിരുന്നില്ല. ഉടൻ തയ്യാർ ചെയ്ത്
തരാമെന്ന് പറഞ്ഞെങ്കിലും പ്രതികൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല.
പ്രകോപിതരായ പ്രതികൾ ചിക്കൻ പാചകം ചെയ്യാൻ തിളപ്പിച്ചിരുന്ന എണ്ണ കടയുടമയായ
65 വയസ്സുള്ള ഓമനയുടെ ദേഹത്തേക്ക് ഒഴിച്ചു. ഇത് കണ്ടുനിന്ന ഓമനയുടെ
ബന്ധുവായ ദീപു പ്രതികളെ തള്ളി മാറ്റുകയും കൂടുതൽ പ്രശ്നങ്ങൾ
ഉണ്ടാകാതിരിക്കുവാൻ കടയ്ക്കുള്ളിലേക്ക് തള്ളിമാറ്റി ഷട്ടർ ഇട്ടു. തുടർന്ന്
ഗുരുതരമായി പുള്ളലേറ്റ ഓമനയെ ഉടൻതന്നെ ആംബുലൻസ് മെഡിക്കൽ കോളേജിൽ
എത്തിച്ചു.മറ്റു ചില അസുഖങ്ങളും ഉള്ള ഓമനയുടെ മരുന്നുകൾ എടുക്കാനായി ദീപു
മെഡിക്കൽ കോളേജിൽ നിന്നും തിരികെ കുറക്കടയിലുള്ള കടയിൽ എത്തി. ഈ സമയം
വീണ്ടും ഒരു ഓട്ടോറിക്ഷയിൽ അവിടെ എത്തിയ പ്രതികൾ ദീപുവിനെ മാരകമായി
മർദ്ദിക്കുകയും ദീപുവിന്റെ ഇരുചക്രവാഹനവും കടയും അടിച്ചു നശിപ്പിച്ചു.
മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാനായി ഓടി അടുത്തുള്ള കടയിൽ കയറിയ ദീപുവിനെ
അവിടെ വച്ചും മർദ്ദിക്കുകയും വെട്ടുകത്തി ഉപയോഗിച്ച്
വെട്ടിപ്പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു .സമീപത്തുള്ള ആ
കടയും അക്രമികൾ നശിപ്പിച്ചു. സംഭവമറിഞ്ഞ് പോലീസ് എത്തുമ്പോൾ പ്രതികൾ അവിടെ
നിന്നും രക്ഷപ്പെട്ടിരുന്നു. തുടർന്നുള്ള ചിറയിൻകീഴ് എസ്ഐയുടെ
നേതൃത്വത്തിലുള്ള പോലീസിന്റെ അന്വേഷണത്തിൽ പ്രതികൾ ആയുധവും സഞ്ചരിക്കാൻ
ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും ഉൾപ്പെടെ പിടിയിലായി.
ഇതിൽ ഉണ്ണി എന്ന് വിളിക്കുന്ന അജിത്തിന് 17 ഓളം കേസുകൾ ഉണ്ട്. ഇയാൾ കാപ്പ
നിയമം പ്രകാരമുള്ള ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയിട്ട് പത്ത് ദിവസം
ആയിട്ടേയുള്ളൂ.അപ്പു എന്ന് വിളിക്കുന്ന അനീഷിന് 19 കേസും, മാരി എന്ന്
വിളിക്കുന്ന വിനോദിന് മൂന്നു കേസുകളും നിലവിലുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.