തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല അമ്പിളികോണം സ്വദേശിനിയാണ് നാട്ടുകാർ പ്രായഭേദമന്യേ പുഞ്ചിരി മുത്തശിയെന്ന് വിളിക്കുന്ന പങ്കജാക്ഷിയമ്മ. ജീവിതത്തിൽ പല കാരണങ്ങളാൽ ചിരിക്കാൻ മറന്നവർക്ക് ഇവരെയുടെ ജീവിതം മാതൃകയായിരുന്നു. നിർത്താതെയുള്ള മധുരമുള്ള ചിരിയോടെ സംസാരിക്കുന്ന ആ മുത്തശ്ശിയെ കാണുന്നവരുടെ ചുണ്ടിലും ഒരു ചെറു പുഞ്ചിരി തീർച്ചയായും പടരും. ഭർത്താവ് നേരത്തെ മരിച്ചു പോയി. മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളും ഉൾപ്പെടെ അഞ്ച് മക്കളെ ഒറ്റക്ക് വളർത്തിയ ഒരു അമ്മ കൂടിയാണ് പങ്കജാക്ഷി.