കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അരുവിക്കര ഗവ എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാർത്ഥി ബിജിൻ (13) ആണ് മരിച്ചത്.സ്കൂൾ വിട്ട് നാല് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ബിജിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.