മൃഗശാലയിൽ നിന്ന് ചാടിപ്പോയിട്ട് പതിനൊന്ന് ദിവസം ; അധികൃതരെ മരം ചുറ്റിച്ച് ഹനുമാൻ കുരങ്ങ്

തിരുവനന്തപുരം മൃഗശാല അധികൃതരെ മരം ചുറ്റിച്ച് ചാടിപ്പോയ ഹനുമാൻ കുരങ്ങ്. പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും ഇതുവരെ കുരങ്ങിനെ കൂട്ടിലാക്കാൻ കഴിഞ്ഞിട്ടില്ല. കുരങ്ങിനെ പിടിക്കാൻ മരങ്ങൾ നോക്കി നടക്കുകയാണ് അധികൃതർ. ബെയ്ൻസ് കോമ്പൗണ്ട്, മസ്കറ്റ് ഹോട്ടൽ വളപ്പ്, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലെ മരങ്ങളിലായി ചുറ്റിക്കറങ്ങുകയാണ് ഹനുമാൻ കുരങ്ങ്.പെൺകുരങ്ങാണ് കൂട്ടിൽ നിന്ന് ചാടിപ്പോയത്. ഇണയെ വിട്ടു പോകാത്ത ഇനമായ ഹനുമാൻ കുരങ്ങ് ഇപ്പോൾ ഇണയെ തിരിഞ്ഞുപോലും നോക്കാത്ത അവസ്ഥയിലാണ്.കഴിഞ്ഞ ജൂൺ 13 നാണ് തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയത്.