ജാമ്യവ്യവസ്ഥയിൽ ഇളവ്,മദനി നാളെ കേരളത്തിലേയ്ക്ക്

ബംഗളുരു. മദനിക്ക് കേരളത്തിലേയ്ക്ക് എത്താന്‍ വഴി തുറന്നു. ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച അബ്ദുൾ നാസർ മദനി തിങ്കളാഴ്ച കേരളത്തിലേയ്ക്ക് തിരിയ്ക്കും.

ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക് എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തില്‍ തിരിക്കും. കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കണ്ടശേഷം ജൂലൈ ഏഴിന് മടങ്ങും. നേരത്തെ കേരളത്തിലേക്ക് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നെങ്കിലും ചെലവ് വഹിക്കാന്‍കഴിയാത്തത്തിനെ തുടര്‍ന്നു യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു. 12 ദിവസമാണ് അനുമതി. ചെലവു സംബന്ധിച്ച കടുംപിടുത്തം കര്‍ണാടക പൊലീസ് ഉപേക്ഷിക്കുമെന്നാണ് സൂചന.