ഗേറ്റ് മുന്നിൽനിന്ന് പൂട്ടുകയോ പത്രം ഗേറ്റിനു മുന്നിൽ ഇടുകയോ രാവും പകലും ലൈറ്റ് വീടിനു പുറത്ത് ഇടുകയോ ചെയ്യരുത്.
വിവിധ വേഷങ്ങളിലും വിവിധ വാഹനങ്ങളിലും വീടുകൾ കേന്ദ്രീകരിച്ച് മോഷ്ടാക്കൾ നിരീക്ഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ
കുളഞ്ഞിലും നിലമേലിലും നടന്നത് സമാന രീതിയിലുള്ള മോഷണങ്ങൾ.
ഏകദേശം 10 ലക്ഷത്തോളം രൂപയുടെ മോഷണമാണ് രണ്ടു സ്ഥലങ്ങളിലായി നടന്നിട്ടുള്ളത്.
നിലമേലിലും അടച്ചിട്ട വീട്ടിലാണ് മോ ഷ്ടാക്കൽ കയറിയത്.
കുളഞ്ഞിയിലും സമാനരീതിയിൽ തന്നെയാണ് മോഷണം നടത്തിയത്.
കുളഞ്ഞിയിലെ വീടിന്റെ ഗേറ്റിനു മുന്നിൽ മൂന്ന് ദിവസത്തെ പത്രങ്ങൾ കിടന്നത് മോഷ്ടാക്കൾക്ക് ആളില്ലെന്ന് മനസ്സിലാക്കുവാൻ സാധിച്ചു.
അതുകൊണ്ടുതന്നെ വീടുപൂട്ടി ദീർഘദൂര യാത്രയ്ക്ക് പോകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് പോലീസിന്റെ നിർദ്ദേശം.