കല്ലമ്പലം : ജൂൺ 5 നു ലോക പരിസ്ഥിതി ദിനാഘോഷം വിപുലമായ പരിപാടികളോട് കൂടി കല്ലമ്പലം കെ.റ്റി.സി.റ്റി കോളേജിൽ സംഘടിപ്പിച്ചു.
കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ന്റെയും നിസർഗ് നേച്ചർ ക്ലബ് ന്റേയും സംയുക്ത ആഭിമുഖ്യത്തിൽ 'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യൻ' എന്ന ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഉള്ള പരിപാടികളാണ് നടത്തിയത്.
പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും അവ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന മാരകമായ അവസ്ഥകളെക്കുറിച്ചും മീറ്റിങ്ങ് ഉദ്‌ഘാടനം ചെയ്തു കൊണ്ട് കോളേജ് പ്രിൻസിപ്പൽ മേജർ.ഡോ.യു. അബ്ദുൽ ഖലാം സംസാരിച്ചു.
ചടങ്ങിനു ശേഷം കോളേജിൽ വിവിധ ഇടങ്ങളിൽ വൈവിധ്യമാർന്ന ഫലവൃക്ഷതൈകൾ പ്രിൻസിപ്പലിന്റെ യും മാനേജ്മെന്റ് പ്രതിനിധികളുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നട്ടു പിടിപ്പിക്കുകയും ചെയ്തു.
കോളേജ് ചെയർമാൻ ശ്രീ.ഐ.മൻസൂറുദീൻ, കൺവീനർ ശ്രീ.എ.അഫ്സൽ, വൈസ്പ്രിൻസിപ്പൽ, വിവിധ വകുപ്പ് മേധാവികൾ, എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ, നേച്ചർ ക്ലബ് കോഓഡിനേറ്റർ, അഡ്മിൻ സ്റ്റാഫ് ജഹാൻ ജലാൽ സെക്യൂരിറ്റി ഓഫിസർ റാഫിഷാ തുടങ്ങിയവർ സംബന്ധിച്ചു.