ശിവഗിരി : ശിവഗിരി മഠത്തിലേക്ക് പുതിയ പ്രവേശന കവാടനിര്‍മ്മാണം ആരംഭിച്ചു. സ്വദേശി ദര്‍ശന്‍ പദ്ധതിയനുസരിച്ചാണ് ആധുനിക സാങ്കേതിക വിദ്യയോടെയുള്ള കവാടം പണി കഴിപ്പിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഒരുഭാഗത്തുകൂടി പ്രവേശിക്കാനും മറുഭാഗത്തു കൂടി മടങ്ങാനും കഴിയും. സെക്യൂരിറ്റി വിഭാഗത്തിന് പ്രത്യേകമായ റൂമുകളും ഉണ്ടായിരിക്കും. കാലതാമസം കൂടാതെ കവാടം പൂര്‍ത്തിയാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.