റോഡിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്.

തിരുവനന്തപുരം: റോഡിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇത്തരക്കാര്‍ അപകടകരമായ അഭ്യാസമാണ് കാണിക്കുന്നതെന്നും അത്തരം ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് പൊലീസ് അറിയിച്ചു.

കേരള പൊലീസ് കുറിപ്പ്: നിരത്തുകളിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്നു നമ്പര്‍ പ്ലേറ്റുകള്‍ മറച്ചു പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അപകടകരമായ അഭ്യാസമാണ് നിങ്ങള്‍ കാണിക്കുന്നത്. പിറകിലേക്ക് മറിഞ്ഞു വീണു അപകടം ഉണ്ടാകാനിടയുള്ള ഈ ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണെന്നത് വിനീതമായി ഓര്‍മിപ്പിക്കുന്നു.