കല്ലമ്പലം: കുടവൂർ എ കെ എം എച്ച് എസ് പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് എം എം താഹ നിർവഹിച്ചു.
ഭൂവിനിയോഗ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. എം.ഖുത്തുബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഭാവി തലമുറക്ക് ശ്വസിക്കാൻ ശുദ്ധവായുവും കുടിക്കാൻ ശുദ്ധ വെള്ളവുമില്ലാത്ത സ്ഥിതി സംജാതമാകുന്നതിന് മുമ്പ് പരിസ്ഥിതിയെ കാത്ത് സംരക്ഷിക്കാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.
കവിയും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ മനോജ് നാവായിക്കുളം പരിസ്ഥിതി കവിതകൾ ആലപിച്ചു. പ്രഥമാധ്യാപിക ശ്രീമതി നിസ സ്വാഗതം പറയുകയും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.