ശിവഗിരി: ഗുരുദേവന് ശിവഗിരിയില്‍ നിവേദ്യം തയ്യാറാക്കിയിരുന്ന നിവേദ്യപ്പുര പുതുക്കിപ്പണിതു. കാലപ്പഴക്കം മൂലം സംഭവിച്ച കേടുപാടുകള്‍ നീക്കി പഴമയ്ക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെ ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന നിവേദ്യപ്പുര എത്രയും വിശുദ്ധമായി എക്കാലവും പരിരക്ഷിക്കണമെന്ന ശിവഗിരി മഠത്തിന്‍റെ നിശ്ചയ പ്രകാരമാണ് മന്ദിരത്തെ പുന:സംവിധാനം ചെയ്തിരിക്കുന്നത്. ഗുരുപൂജയ്ക്കാവശ്യമായ ധാന്യങ്ങളും ഇതര പൂജാദ്രവ്യങ്ങളും സമര്‍പ്പിക്കുവാന്‍ മഠത്തില്‍നിന്നുള്ള അറിയിപ്പുണ്ടാകുന്ന മുറയ്ക്ക് ഭക്തര്‍ക്ക് ഇവിടെ അവസരം ഉണ്ടാകും.