വരുമാന സര്‍ട്ടിഫിക്കറ്റിന് വിവാഹിതരായ മക്കളുടെ വരുമാനം വേണ്ടതില്ല

വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനിമുതല്‍ വിവാഹിതരായ മക്കളുടെ വരുമാനം ആവശ്യമില്ലെന്ന് പുതിയ ഉത്തരവ്. സാമൂഹ്യ സുരക്ഷാ പെന്‍ഷനുമായി ബന്ധപ്പെട്ട് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ വിവാഹിതരായ മക്കളുടെ വരുമാനവും പരിഗണിച്ചിരുന്നു, ഇതിനാണിപ്പോള്‍ മാറ്റം വരുത്തി കൊണ്ട് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.