തിരുവനന്തപുരം നെയ്യാറ്റിൻകര പ്ലാമൂട്ടുക്കടയിൽ ബൈക്കിനു മുകളിലേക്ക് ഇലക്ട്രിക് ലൈൻ പൊട്ടിവീണ് യുവാവിന് ദാരുണാന്ത്യം. പൊറ്റയിൽക്കട സ്വദേശി ബിജു (30) ആണ് മരിച്ചത്. കുളത്തൂർ റോഡിൽ തെങ്ങ് കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണാണ് ഇലക്ട്രിക് ലൈൻ പൊട്ടിയത്. ലൈനില്‍ നിന്നും ഷോക്കേറ്റാണ് ബിജു മരിച്ചത്.
യാത്രക്കാരനായ ബിജുവിൻ്റെ ബൈക്കിന് മുകളിലേക്ക് ഇലക്ട്രിക് ലൈൻ വീഴുകയായിരുന്നു. നാട്ടുകാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവറാണ് മരിച്ച ബിജു.