മലപ്പുറത്ത് പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു

സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി. മലപ്പുറം കുറ്റിപ്പുറം പൈങ്കന്നൂരില്‍ പനിബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു.പുളിയപ്പറ്റ പറമ്പില്‍ ദാസന്റെ മകന്‍ ഗോകുല്‍ദാസ് ആണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

പനിയും തലവേദനയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഞായറാഴ്ച വൈകീട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതു തരം പനിയാണ് കുട്ടിയെ ബാധിച്ചതെന്ന് വ്യക്തമല്ല.കുട്ടിയുടെ സാമ്പിള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.