വിമുക്തഭടന്മാരുടെ മക്കൾക്ക് 2023-2024 അധ്യയന വർഷത്തെ ബ്രൈറ്റ് സ്റ്റുഡൻസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്താം ക്ലാസ് മുതൽ പി.ജി കോഴ്സുകൾ വരെ പഠിക്കുന്നവർക്കാണ് അവസരം. കഴിഞ്ഞ അധ്യയന വർഷം 50 ശതമാനമോ അതിനുമുകളിലോ മാർക്ക് ലഭിച്ചിരിക്കണം. വാർഷികവരുമാനം മൂന്ന് ലക്ഷം വരെയുള്ള വിമുക്ത ഭടന്മാർക്ക് സെപ്തംബർ 25 വരെ അപേക്ഷ സമർപ്പിക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. നവോദയ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളും നാഷണൽ സ്‌കോളർഷിപ്പ് അല്ലാതെ മറ്റ് സ്‌കോളർഷിപ്പുകൾ ലഭിക്കുന്ന അല്ലെങ്കിൽ അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളും ഈ സ്‌കോളർഷിപ്പിന് അർഹരല്ല. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങളും ജില്ലാ സൈനികക്ഷേമ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2472748.
#dio #diotvm #keralagovernment #Districtinformationoffice #trivandrum #tvm #Thiruvananthapuram #diploma #scholarship #diocareer #thozhilvartha #dio #keltron #career #course
#brightstudent #exservicemen #students #school #money