*ശാസ്ത്ര സദസ്സ് സംഘടിപ്പിച്ചു :*

ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും തോട്ടയ്ക്കാട് വിജ്ഞാന പോഷിണി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ ശാസ്ത്ര സദസ്സ് സംഘടിപ്പിച്ചു. ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ. എസ് വേണുഗോപാൽ സദസ്സ് ഉദ്ഘാടനം ചെയ്തു. 'ശാസ്ത്രബോധം ജീവിതത്തിൽ 'എന്ന വിഷയത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ഐടി കൺവീനർ ശ്രീ. അരുൺ രവി ക്ലാസ് നയിച്ചു.
ചടങ്ങിൽ വച്ച് പറക്കുളം എൽപിഎസിലെ കുട്ടികൾക്കായി ഗ്രന്ഥശാല സമാഹരിച്ച് പഠനോപകരണങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മനോജേയ്ക്ക് കൈമാറി.ബി വരദരാജൻ അധ്യക്ഷനായ ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി വിജയകുമാർ സ്വാഗതം ആശംസിക്കുകയും ലൈബ്രേറിയൻ പ്രഭകുമാർ കൃതജ്ഞത അറിയിക്കുകയും ചെയ്തു.